കുട്ടികാലം മുതല്‍ കൂട്ടുകാര്‍ അനേകം ഉണ്ടായിരുന്നു.... പലരും ജീവിതത്തിന്‍റെ പല കാലഘട്ടങ്ങളിലും കണ്ടുമുട്ടിയവര്‍... എങ്കിലും ഞങ്ങള്‍ ( ഞങ്ങള്‍ എന്നുപറഞ്ഞാല്‍ കുട്ടികാലം മുതല്‍ ഉണ്ടായിരുന്ന കൂട്ടുകാരില്‍ ഇപ്പോഴും ഉള്ളവര്‍ ) അരവിന്ദ് , ബിനു , ഉണ്ണി പിന്നെ ജെറിന്‍ എന്ന ഞാനും... കുട്ടികാലത്ത് ഞങ്ങളോട് കൂടെ കളിക്കൂട്ടുകാരയിട്ടു അനേകം കുട്ടികളുണ്ടായിരുന്നു...അതില്‍ ബാല്യകാല സ്മരണകളില്‍ നിറഞ്ഞു നില്‍കുന്നവര്‍ നമിത, നിത, അപ്പു (ഇവന്‍ ഇപ്പോഴും ഞങ്ങളുടെ ഗസ്റ്റ് ഫ്രണ്ട് ആണ് ) പിന്നെ ഞങ്ങളുടെ സ്കൂളില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളായ സുജിത് , ഷിജു ,ബിബിന്‍ എന്നിവരും ..പലരും പലവഴിക്കും പിരിഞ്ഞു...എങ്കിലും ഇപ്പോഴും അവരെല്ലാം മനസിലെ മഞ്ഞുത്തുള്ളികള്‍ തന്നെ... കാരണം അവരില്ലയിരുന്നെകില്‍ ബാല്യകാലം ഇത്ര കളര്‍ഫുള്‍ ആകില്ലായിരുന്നു....
ഞങ്ങള്‍ നാലുപേര്‍ ആയിരുന്നതെങ്കിലും ഞങ്ങള്‍ക്ക് പഠിച്ച കലാലയങ്ങളില്‍ നിന്നെല്ലാം നല്ല ചങ്ങാതിമാരെ കിട്ടിയിരുന്നു...എങ്കിലും സ്വന്തം നാട്ടില്‍ ഉള്ള ശക്തമായ സുഹൃത്ബന്ധങ്ങള്‍ അമുല്യങ്ങള്‍ ആണ്... ഇതിനിടയില്‍ ഞങ്ങള്‍ ഫോര്‍ ഫ്രണ്ട്സ് എന്നത് വളര്‍ന്നു ആറുപേരുടെ കൂട്ടമായി...പ്രായത്തേയും കാലത്തെയും തോല്പിക്കുന്ന കുസൃതികളും, ചില സമയങ്ങളില്‍ പ്രായമായവരെ പോലും തോല്പിക്കുന്ന പക്വതയും ആയി ഞങ്ങള്‍ ജീവിതം ആസ്വദിക്കുന്നു....
ഞങ്ങളുടെ പുതിയ കൂട്ടത്തിലെ കൂട്ടുകാര്‍ ഇവരാണ്
അബിത് ,അരവിന്ദ് , ബിനു,ജെറിന്‍ , പാട്രിക് പിന്നെ ഉണ്ണിയും...
ഞങ്ങളുടെ ലോകം വളരെ രസകരമാര്‍ന്നതാണ് , അവിടെ സര്‍ദാര്‍ജി തമാശകള്‍ക്കും ടിന്റുമോന്‍ ജോക്സിനും വലിയ വില കൊടുക്കാറില്ല.. കാരണം അതിലും വലിയ തമാശകള്‍ ഞങ്ങള്‍ ഉണ്ടാക്കുന്നുണ്ട്... ആ തമാശകളും ഞങ്ങളുടെ മനസിലെ കുഞ്ഞുകുഞ്ഞു കവിതകളും ആശയങ്ങളുമായി ഞങ്ങള്‍ ഇവിടെ കാണും........
kollam jinu
ReplyDeletenannayittund....
ReplyDeletegood nannayittund
ReplyDelete