Monday, May 16, 2011

അങ്ങനെ ഒരു പഴയ പ്രണയകാലത്ത്....

           പ്രണയം..എല്ലാത്തരം ജീവജാലങ്ങളുടെയും മനസ്സില്‍ ഉണ്ടാകുന്ന മധുരവും സുഖകരവും മൃദുലവുമായ വികാരം....  പ്രണയത്തിന്റെ പുറകെ ബ്രേക്ക്‌ ഇല്ലാത്ത ഒരു KSRTC ബസ്‌  പോലെ ഓടുന്ന ഒരു പ്രണയചരിത്രം ഏതൊരുവനും ഉണ്ടാകും...അങ്ങനെ ഒരു കാലം ഇല്ലാത്തവന്‍ ജീവിതത്തിന്‍റെ സുഖകരമായ ഒരു കാലഘട്ടം അനുഭവിച്ചിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു... അല്ല അതങ്ങനെ തന്നെയാണ്..
      ചിലരുടെ പ്രണയം  ചിലപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസിനു കൈ കാണിക്കുന്നത് പോലെയാണ്.... കാരണം അവര്‍ കൈ കാണിക്കുന്നത് കാണാതെ ബസ്‌ നിര്‍ത്താതെ പോകും...ചില്ലപ്പോള്‍ കണ്ടിട്ടും കാണാത്തതുപോലെ പോകും.... മറ്റു ചിലപ്പോള്‍ നിര്‍ത്തി നമ്മളെ കയറ്റികൊണ്ട്‌ പോകും, പക്ഷെ വഴിയില്‍ ഇറക്കിവിടും...
മറ്റുചിലരാകട്ടെ കൈ കാണിക്കണമെന്ന് ആഗ്രഹമുണ്ട്...പക്ഷെ ധൈര്യം പോര...കാരണം കൈ കാണിച്ചിട്ട് നിര്‍ത്തിയില്ലെങ്കില്‍  നാണക്കേടാണ് ..മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും, പിന്നെ എങ്ങനെ അവരെ നേരിടും എന്നിങ്ങനെയുള്ള ചിന്താവിചാരങ്ങളാണ്..... അങ്ങനെയുള്ളവര്‍ അവരുടെതായ പലവഴികളിലൂടെയും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കും...അതില്‍ ബഹുഭുരിപക്ഷം ആളുകളും പിന്തുടരുന്ന ഒരു വഴിയാണ് നല്ല സുഹൃത്തായി പെരുമാറി സമയം പോലെ തന്‍റെ ഇഷ്ടം അറിയിക്കുക എന്ന്..ആ വിശ്വാസത്തില്‍ പലരും മുന്‍പോട്ടു പോയിട്ടുമുണ്ട് ..കാരണം വിശ്വാസം അതല്ലേ എല്ലാം...അവരില്‍ പലരും വിജയം കണ്ടിട്ടുമുണ്ട് ...പക്ഷെ ബഹുഭുരിപക്ഷം ആളുകളുടെയും അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നപോലെയാണ്....കാരണം ആ സമയം കൊണ്ട് അവളുന്മാര്‍ നല്ല ധൈര്യമുള്ള ആണുങ്ങളുടെയും കമുകിന്മാര്‍ ആയിട്ടുണ്ടാകും..( എന്റെ കഥയും ഏകദേശം ... അല്ല ഇത് പോലെ തന്നെയാണ്..) .. മറ്റുചിലര്‍ ഇതി നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഒന്നിന് പകരം കുറെ കാമുകിമാരെ സൃഷ്ടിച്ചു പകരം വീട്ടും..അവരോടു ഇതങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അവര്‍ പറയും " ബന്ധങ്ങള്‍ സ്വര്‍ണം പോലെയാണ് , എത്ര അധികമുണ്ടോ അത്രയും നല്ലത്"... മറ്റുചിലരാകട്ടെ ജാതിയും മതവും മറ്റു തടസങ്ങെയും വകവെക്കാതെ പ്രണയിച്ചുകൊണ്ടിരിക്കുന്നു, അങ്ങനെ ഹൃദയം തുറന്നു പ്രണയിക്കുന്ന എന്‍റെ അല്ല കൂട്ടുകാര്‍കും എല്ലവിധതില്ലുള്ള വിജയങ്ങള്‍ നേര്‍ന്നുകൊണ്ട് ഞാന്‍  എന്‍റെ ഒരു പഴയ പ്രണയകഥ ഇവിടെ പറയട്ടെ..


എന്‍റെ ബിരുദ പഠനകാലഘട്ടം... മനസ്സില്‍ ഒരു പ്രണയിനി ഇല്ലാതിരുന്ന വിങ്ങല്‍ അനുഭവപെടുന്ന സമയത്താണ് അവള്‍ വന്നത്...കുട്ടികളുടെ ഒരു ക്യാമ്പില്‍ അവള്‍ അവളുടെ കുഞ്ഞനിയതിയെ ചേര്‍ക്കാന്‍ വന്നതായിരുന്നു...ഒറ്റ നോട്ടത്തില്‍ എനിക്കവളെ ഇഷ്ടമായി... നല്ല പക്വത ഉള്ള സ്വഭാവം ശരിക്കും പറഞ്ഞാല്‍ love at first sight എന്നത് എന്താണ് എന്ന് എനിക്കന്നാണ് മനസിലായത്..
അങ്ങനെ പലദിവസവും അവള്‍ അവിടെ  വരുമായിരുന്നു... എനിക്കവളോടുള്ള പ്രണയം  പറയാന്‍ എനിക്ക് ധൈര്യം പോരായിരുന്നു, അതുകൊണ്ട് ഞാന്‍ അവളുമായി ഒരു സുഹൃത്ബന്ധം ഉണ്ടാക്കി അതിലെ കാര്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു.. അങ്ങനെ കുട്ടികളെ ടൂര്‍ കൊണ്ടുപോകുന്ന അന്ന് അവളും വന്നു...അവളെ കയ്യിലെടുക്കുന്നതിനു വേണ്ടി ആദ്യം ഞാന്‍ അവളുടെ കുഞ്ഞനിയത്തിയെ കയ്യില്‍ എടുത്തു...എന്താണെന്നറിയില്ല അന്നും ഇന്നും കുഞ്ഞു കുട്ടികള്‍ എന്നോട് വളരെ പെട്ടന് അടുക്കുന്നുണ്ട് ( ചില്ലപ്പോള്‍ ഞാന്‍ ഇന്നും കുട്ടിത്തം ഇഷ്ടപെടുന്നത് കൊണ്ടാകാം ) അങ്ങനെ അവളുമായി ഒരു നല്ല സുഹൃത്ബന്ധം ഉണ്ടാക്കി..(ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു പോയി ...അവളുടെ പേര്.. തല്‍കാലം എന്‍റെ കൂട്ടുകാര്‍ വിളിക്കുന്നത്‌ പോലെ അവളെ നിങ്ങള്‍ക്കും സരസു എന്ന് വിളിക്കാം ). അങ്ങനെ ആ ക്യാമ്പ്‌ കഴിഞ്ഞു അവളും അവളുടെ അനിയത്തിയും പോയി..പക്ഷെ അവളുടെ അനിയതുയുടെ കയ്യില്‍ എന്‍റെ നമ്പര്‍ ഉള്ളതായിരുന്നു എനിക്കുള്ള ഏക ആശ്വാസം ...

  ഒരു ദിവസം ഈ കാര്യം എന്‍റെ കൂടെ നാട്ടിലുണ്ടായിരുന്ന (ബാക്കിയുള്ള ഞങ്ങളുടെ കൂട്ടത്തിലെ അവന്മാര്‍ പഠനകാര്യങ്ങല്കായി അകലെ ആയിരുന്നു..) അരവിയോട് പറഞ്ഞു... അപ്പോള്‍ ആണ് അവന്‍ എന്നോട് ആ സന്തോഷവാര്‍ത്ത പറഞ്ഞത്.. അത് അവന്റെ ഒരു അകന്ന ബന്ധു ആണെന്ന്...അവള്‍ വളരെ നല്ല കുട്ടിയാണെന്നും എനിക്ക് ചേരുമെന്നും അവന്‍ എനിക്കുവേണ്ടി കൂടെ നില്കമെന്നും പറഞ്ഞു.. അപ്പോള്‍ ഞാന്‍ മനസിലെ പറഞ്ഞു " മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി!!!!!" , അവന്‍ പിന്നെയും പറഞ്ഞു അവള്‍ ഇനി പഠിക്കുന്നത് ഞങ്ങളുടെ അടുത്തുള്ള അവളുടെ അങ്കിളിന്‍റെ വീട്ടില്‍ നിന്നാണെന്ന്..അപ്പോള്‍ എന്‍റെ മനസ് പറഞ്ഞു.. " മോനെ മനസ്സില്‍ അടുത്ത ലഡ്ഡു പൊട്ടി!!!". കാരണം ആ വീടുമായി എനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു...

  അങ്ങനെ ഞാനും അരവിയും സ്ഥിരം വൈകുന്നേരങ്ങളില്‍ അവരുടെ വീടിന്റെ മുന്വസങ്ങളില്‍ ഉണ്ടായിരുന്ന മതിലില്‍ തന്പടിക്കാന്‍ തുടങ്ങി...കാരണം അത് ഞങ്ങളുടെ കുട്ടികാലത്തെ ഒരു താവളം ആയിരുന്നതിനാല്‍  ഞങ്ങളോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ പറഞ്ഞു നില്‍കാന്‍ പറ്റുമായിരുന്നു...മാത്രമല്ല  ഞാനും അരവിയും തമ്മില്‍ ഒരു പരസ്പര സഹായ സംഘം ഉണ്ടായിരുന്നു... കാരണം അവനും ഒരു ബസില്‍ ലിഫ്റ്റ്‌ കിട്ടിയിരുന്നു..അങ്ങനെ ഞങ്ങള്‍ തമ്മില്‍ എന്ന് വെച്ചാല്‍ ഞാനും അരവിയും സരസുവും തമ്മില്‍ നല്ല ഒരു കമ്പനി ഉണ്ടാക്കി.. പക്ഷെ ഇതിനിടക്ക്‌ അവളുടെ അമ്മായിക്ക് സംശയം തോന്നി തുടങ്ങിയിരുന്നു... കാരണങ്ങള്‍ പലതാണ്...ഒന്നാമത്തെ കാരണം ഇത്രയും നാളായിട്ടും ഞങ്ങളാരും ആ വീടിന്‍റെ പരിസരത്ത് എന്തെങ്കിലും അത്യാവശ്യങ്ങല്‍ക്കല്ലാതെ  ചെന്നിട്ടില്ല...പ്ന്നെയുള്ള കാരണം ഞങ്ങളുടെ പ്രായം..കാരണം പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി കാശ്മീരില്‍ നിന്നും വരുന്ന പ്രായമാണല്ലോ... പിന്നെയുള്ള കാരണം അവരും ഈ കളികളൊക്കെ  കഴിഞ്ഞാണ് വന്നത്, വരുടെതും പ്രണയ വിവാഹമായിരുന്നു....
    അങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു  മുന്‍പുതന്നെ അവളോട്‌    ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഞന തീരുമാനിച്ചു... അങ്ങനെ ആ ദിവസം വന്നെത്തി...  അവള്‍ അടുത്ത് വന്നപ്പോള്‍ ഞാന്‍ വിറച്ചു കൊണ്ട് കാര്യങ്ങള്‍ പറയാന്‍ തയ്യാറെടുത്തു..കാരണം മറുപടി എന്ത് തന്നെയാണെങ്കിലും കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.. പക്ഷെ അവള്‍ എന്‍റെ അടുത്ത് വന്നിട്ട് എന്‍റെ മൊബൈല്‍ ചോദിച്ചു... ഞാന്‍ അത് കൊടുത്തു..കാരണം എനിക്ക് അവതരിപ്പിക്കാന്‍ ഒരിത്തിരി സമയം വേണമായിരുന്നു...അവള്‍ ആ സമയത്ത്  ഫോണ്‍ തിരിച്ചു തന്നിട്ട് പറഞ്ഞു "നിങ്ങളെ  രണ്ടുപേരെയും ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരായിട്ടാണ്  കണ്ടിട്ടുള്ളത്, ഞാന്‍ ഇപ്പോള്‍ ഒരു  പ്രശ്നത്തിലാണ്  എന്നെ സഹായിക്കണം . ", അപ്പോള്‍ ഞാന്‍ പറഞ്ഞു "എന്ത് പ്രശ്നമായാലും ഞങ്ങള്‍ കൂടെ ഉണ്ട്", കാരണം എനിക്ക് അവളുടെ മുന്പില്‍ ആളാകാന്‍ കിട്ടിയ ഒരു ചാന്‍സ് ആണ്.. അവള്‍  പറഞ്ഞു  അവള്‍ എട്ടാം തരത്തില്‍ പഠിക്കുന്പോള്‍ മുതല്‍ ഒരാളെ ഇഷ്ടപെടുന്നതാണ്... അവളുടെ വീട്ടുകാര്‍ സമ്മതിക്കുന്നില്ല...വല്ലപ്പോഴും അയാളെ വിളിക്കാന്‍ ഫോണ്‍ തന്നു സഹായിക്കണമെന്ന് പറഞ്ഞു...

   ഞാന്‍ മനസു തരിച്ചുനിന്നു,,, എന്നിട്ട് ഞാന്‍ അരവിയെ നോക്കി മനസ്സില്‍ പറഞ്ഞു...!@#$%^&*()_ മോനെ  നീയല്ലേട പറഞ്ഞത് അവള്‍ നല്ല കുട്ടിയാണെന്നും മറ്റും.. പിന്നെ ഞാന്‍ കരുതി എന്തിനാ അവളെ കുറ്റം പറയുന്നത് ഞാനും അങ്ങനെ തന്നെ വിചാരിച്ചല്ലേ തുടങ്ങിയത്...അവള്‍ക് എന്നെക്കാളും യോഗ്യനായ ഒരാളെകിട്ടിയതിനു ഞാന്‍ എന്ത് ചെയ്യാനാണ്.. ഞാന്‍ ചോദിച്ചു .. ആ മാന്യ ദേഹം എന്ത് ചെയ്യുകയാണ്...അവള്‍ പറഞ്ഞു അവന്‍ അവിടെ നിന്നും ഞങ്ങളുടെ നാട്ടിലേക്കുള്ള ഒരു ബസിലെ ഡ്രൈവര്‍ ആണ്...അപ്പോള്‍ എനിക്ക് തോന്നി നേരത്തെ എന്‍റെ മനസ്സില്‍ പൊട്ടിയത് ലഡ്ഡു അല്ല അത് ബോംബ്‌ ആയിരുന്നു എന്ന്... കാരണം ഇതുപോലെ വിവരം ഇല്ലാത്ത ഒരു സാധനത്തെ ആണല്ലോ ഞാന്‍ വളക്കാന്‍ നോക്കിയത്..അവസാനം ഒടിഞ്ഞത് ഞാന്‍ ....

ഞാന്‍ പലപ്പോഴും ആലോചിച്ചു എന്ത് കൊണ്ടാണ് അവള്‍ ഒരു ഡ്രൈവറെ ഇഷ്ടപെട്ടത്...അതിനുള്ള മറുപടി എനിക്ക് കിട്ടിയത് ഒരിക്കല്‍ അവളുടെ നാടിലേക്ക് ഒരു ബസ്‌ യാത്ര നടത്തിയപ്പോഴാണ്... അമ്യുസ്മെന്‍റ് പാര്‍ക്കിലെ sliding riders നെ അനുസ്മരിപ്പിക്കുന്ന വളവുകളും ,കുത്തനെയുള്ള ഇറക്കവും കയറ്റവും ഉള്ള ആ വഴികളിലുടെ ബസ്‌ പറപ്പിക്കുന്ന ഡ്രൈവര്‍ മാറോടു ഞങ്ങള്‍ക്ക് ആരാധനതോന്നിയപ്പോള്‍  അവള്‍ക്കു അവനോടു ആ ചെറു പ്രായത്തില്‍  പ്രണയം തോന്നിയത് തികച്ചും സ്വാഭാവികം .....

അന്നെനിക്ക് വേദനം തോന്നിയെങ്കിലും ഞാന്‍ ഇപ്പോള്‍ സന്തുഷ്ടനാണ് ..കാരണം യഥാര്‍ഥ പ്രണയം എന്തെന്ന് ഞാനിപ്പോള്‍ അറിയുന്നു...

5 comments:

  1. hahahaha top top.jinu cjirikan vayya.ithil palathum missing anu.njanum ezhuthunundu mis aya palathum

    ReplyDelete
  2. njanum palathum miss aakkiyittund...tution classinte munnil vechu pilleru thallan vannathum..ellam add cheyyano??????

    ReplyDelete
  3. ellam add chey aliya..namuk ithoru thuranna pusthakam aakkam...

    ReplyDelete
  4. hehehe jerin chetta super anubhavam ..............

    ReplyDelete