Monday, May 9, 2011

വര്‍ഷം

പെയ്യുക വര്‍ഷമേ ... നീ പെയ്യുക..
ദാഹിച്ചിടുന്ന മണ്ണില്‍ ഒരു കുളിര്‍മഴയായി -
നീ പെയ്യുക....

ശാന്തനായി വരുന്ന നീ പലപ്പോഴും -
സംഹാര മൂര്‍ത്തിയായിടുന്നു..
കൂടെ വരും മാരുതനും നിന്നൊപ്പം -
ക്രുദ്ധനായിടുന്നു ...
എങ്കിലും വര്‍ഷമേ നിന്നെ ഞാനിഷ്ടപെടുന്നു...

പെയ്യുക വര്‍ഷമേ.. നീ പെയ്യുക........

മനുഷ്യര്‍തന്‍ ജനനത്തിനും
മരണത്തിനും നീ തന്നെ സക്ഷിയല്ലോ...
മനുഷ്യരുടെ സ്നേഹത്തിനും കലഹത്തിനും
സാക്ഷ്യം വഹിച്ചതും നീയല്ലോ....
തളിര്‍ത്തതും തകര്ന്നതുമായ പ്രണയഗാഥകള്‍ക്കും -
നീ തന്നെയല്ലോ നിശബ്ദം സാക്ഷിയായതും.....

പെയ്യുക വര്‍ഷമേ ..... നീ പെയ്യുക......

കര്‍ഷകര്‍ അവരുടെ സ്വപ്‌നങ്ങള്‍ നിന്നിലര്‍പിക്കുന്നു-
വര്‍ഷമേ.....
എങ്കിലും നിന്‍റെ പിണക്കങ്ങളും ....
കാലം തെറ്റിയുള്ള നിന്‍റെ വരവും
തകര്‍ക്കുന്നു കര്‍ഷകര്‍ തന്‍ സ്വപ്നങ്ങളും....


എങ്കിലും വര്‍ഷമേ .... നീയില്ലതൊരു കാലം
നരകതുല്ല്യമല്ലോ മനുജന്മം....
അതിനാല്‍ വര്‍ഷമേ പെയ്യുക നീ
പുതിയൊരു കാലത്തിന്‍ സാക്ഷിയയിടുവാന്‍..............

No comments:

Post a Comment