Monday, May 9, 2011

നഷ്ടങ്ങള്‍...

നഷ്ടമായതോന്നും നിന്‍ സ്വന്തമല്ല...
ഇനി നഷടപെടുവനുള്ളതോ...
അതും നിന്‍ സ്വന്തമോ?
സ്വതന്ത്രനായി ജനിച്ച നീ എന്തിനു
വൃഥാ വ്യസനിക്കുന്നു നഷ്ടങ്ങളോര്‍ത്ത്...


നിനക്ക് കിട്ടിയ സ്നേഹങ്ങള്‍ മുഴുവനും,
ഒരു പങ്കുവെയ്പ്പിന്‍ ഭാഗമല്ലോ...
നീ നല്‍കിയ സ്നേഹമോ... അതും
പങ്കുവെക്കല്‍ മാത്രം....
എങ്കിലും നീ വ്യസനിക്കുന്നു നഷ്ട സ്നേഹങ്ങളെ ഓര്‍ത്തു...

ഭൂമിയില്‍ നിനക്ക് സ്വന്തമായതിനെ നീ
എന്നെ നഷ്ടമാക്കി നീ....
സ്വന്തം ആത്മാവിനെ നഷ്ടമാക്കിയ നീ ..
വ്യസനിക്കുന്നു നിസ്സാരമാം നഷ്ടങ്ങളോര്‍ത്ത്...

No comments:

Post a Comment